സ്വപ്ന സെമിക്ക് മഴ തടസ്സമാകാന്‍ സാധ്യത

മൊഹാലി| WEBDUNIA|
PRO
രണ്ടു രാജ്യങ്ങള്‍ ഒരു സ്വപ്നസെമി ഫൈനലിനായി കാത്തിരിക്കുകയാണ്. ലോകകപ്പിലെ ഫൈനലിനു മുമ്പേയുള്ള ഫൈനല്‍ എന്ന് ആരാധകരും നിരൂപകരും പേരിട്ടിരിക്കുന്ന കളി തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എന്നാല്‍, കളി മുടക്കുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍ ആരാധകര്‍. അങ്ങനെയാണെങ്കില്‍ കളില്‍ വ്യാഴാഴ്ചത്തേക്ക് മാറ്റും.

ചൊവാഴ്ച രാത്രി മൊഹാലിയില്‍ പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ഇന്ത്യ-പാക് മത്സരത്തെ ബാധിച്ചേക്കുമെന്നാണ് സൂചനകള്‍. മഴയോ മറ്റു കാരണങ്ങളാലോ മത്സരം പൂര്‍ത്തിയാക്കാനാവാതെ വന്നാല്‍ കരുതല്‍ ദിനമായ വ്യാഴാഴ്ച മത്സരം നടക്കും. മത്സരം ഭാഗികമായി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ബാക്കിയാകും വ്യാഴാഴ്ച നടക്കുക.

അംഗീകൃത മത്സരത്തിനാവശ്യമായ അളവില്‍ ബുധനാഴ്ച മത്സരം നടക്കുന്ന പക്ഷം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കും. എന്നാല്‍, കാലാവസ്ഥ പ്രതികൂലമാകുകയും വ്യാഴാഴ്ചയും കളി നടക്കാതെ വരുകയും ചെയ്യുകയാണെങ്കില്‍ ഗ്രൂ‍പ്പ് ഘട്ടത്തില്‍ മുമ്പിലെത്തിയ ടീം ആയിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :