ആന്‍ഡ്രൂ സൈമണ്ട്സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
മെല്‍ബണ്‍|
WEBDUNIA|
Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (18:29 IST)
PRO
PRO
ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് എല്ലാതരത്തിലുമുള്ള ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിരമിക്കലിന് പിന്നിലെന്ന് സൈമണ്ട്സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ട്വെന്റി20ക്ക് ശേഷം സൈമണ്ട് ഓസീസ് ടീമിനായി കളിച്ചിട്ടില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്‌സരങ്ങളില്‍ നിന്നും വിട്ടു നിന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റ് ലീഗുകളില്‍ സജീവ സാന്നിധ്യമായിരുന്നു സൈമണ്ട്സ്. ഇപ്പോള്‍ അത്തരം ലീഗുകളില്‍ നിന്നും വിരമിക്കുന്നതായി സൈമണ്ട് പറഞ്ഞു. ഇതോടെ സൈമണ്ട്സ് ഐപിഎല്ലിലും കളിക്കില്ലെന്ന് ഉറപ്പായി.
ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി മാത്രമാണ് സൈമണ്ട്സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ് ടീമിനായാണ് സൈമണ്ട്സ് ഐപിഎല്ലില്‍ കളിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്‌ടമാകുന്നത് കുറഞ്ഞ ഓവര്‍ ക്രിക്കറ്റിലെ വമ്പന്‍ അടിക്കാരനെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങുമായി വാഗ്വാദ വിവാദത്തിപ്പെട്ട സൈമണ്ട്സ് പിന്നീട് ഹര്‍ഭജനുമായി മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒന്നിച്ചത് ക്രിക്കറ്റ് ലോകത്തിന് കൌതുകകരമായ കാഴ്‌ചയായിരുന്നു.
1998ല്‍ പാകിസ്ഥാനെതിരെയാണ് ഏകദിനത്തില്‍ വലതുകൈ ബാസ്റ്റ്മാനായ സൈമണ്ട്സ് ആദ്യമായി പാഡണിയുന്നത്. 198 ഏകദിനങ്ങള്‍ കളിച്ച സൈമണ്ട്സ് 5088 റണ്‍സും 133 വിക്കറ്റുകളും നേടിയിട്ടുണ്ട്. പൊതുവേ ടെസ്റ്റ് കളിക്കാരനല്ലാത്ത സൈമണ്ട്സ് 26 ടെസ്റ്റുകളില്‍ നിന്നും 1462 റണ്‍സെടുത്തിട്ടുണ്ട്. 2009ല്‍ പാകിസ്ഥാനെതിരെ തന്നെയായിരുന്ന സൈമണ്ട്സിന്റെ അവസാന ഏകദിനവും.