ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് സഹാറ തുടരും

ബാഗ്ലൂര്‍| WEBDUNIA| Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (19:03 IST)
ബാഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് തുടരാന്‍ ഗ്രൂപ്പ് തീരുമാനിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് തുടരുന്നതോടൊപ്പം ഐപി‌എല്ലില്‍ സഹാറയുടെ ടീമായ പൂനെ കളിക്കുമെന്നും ടീം മാനേജുമെന്റ് അറിയിച്ചു. ബിസിസിഐയും സഹാറയുമായി നടന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. ഫ്രാഞ്ചൈസി ഫീസ് കുറയ്ക്കണമെന്ന സഹാറയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

രോഗബാധിതനായ യുവരാജിന്റെ ലേലതുക മറ്റ് കളിക്കാരെ സ്വന്തമാക്കാന്‍ അനുവദിക്കണം. ആറ് വിദേശ കളിക്കാരെ ഐപി‌എല്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണം എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ സഹാറ ഗ്രൂപ്പ് ബിസിസിഐയ്ക്ക് മുന്നില്‍ വച്ചിരുന്നു. ഇത് നിരസിച്ച ബിസിസിഐ നിലപാടില്‍ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യം ആലോചിക്കേണ്ടിവരുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. ഒരു ടീമിന് മാത്രമായി ആനുകൂല്യങ്ങള്‍ ഒന്നും കൊടുക്കാന്‍ കഴിയില്ലെന്നും സഹാറ പോയാല്‍ മറ്റ് സ്‌പോണ്‍സര്‍മാരെ ലഭിക്കുമെന്നും ബിസിസിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :