സിസി‌എല്ലില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍‌വി; കിരീടം ബുള്‍ഡോസേഴ്സിന്

ഹൈദരാബാദ്| WEBDUNIA|
PRO
PRO
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ കേരള സ്‌ട്രൈക്കേഴ്‌സിനെ തോല്‍പിച്ച് കര്‍ണാടക ബുള്‍ഡോസേഴ്‌സ് തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. 36റണ്‍സിനാണ് കേരള സ്ട്രൈക്കേഴ്സ് തോല്‍‌വി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റുചെയ്ത ബുള്‍ഡോസേഴ്‌സ് രാജീവിന്റെ സെഞ്ച്വറി മികവില്‍(112നോട്ടൗട്ട്) 20ഓവറില്‍ രണ്ടുവിക്കറ്റിന് 211റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ സ്‌ട്രൈക്കേഴ്‌സിന്റെ സ്‌കോര്‍ 20ഓവറില്‍ എട്ടുവിക്കറ്റിന് 175റണ്‍സില്‍ അവസാനിച്ചു.

സീസണിലാദ്യമായി കളികാണാനെത്തിയ നോണ്‍പ്ലെയിംഗ് ക്യാപ്റ്റന്‍ മോഹന്‍ലാലും കളികാണാനെത്തിയിരുന്നു. ടോസ് കിട്ടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത തീരുമാനം സ്‌ട്രൈക്കേഴ്‌സിനെ തോല്‍‌വിയിലേക്ക് നയിച്ചു. പക്ഷേ കര്‍ണാടക ഓപ്പണര്‍മാരായ പ്രദീപിനെയും രാഹുലിനെയും 50 റണ്‍സെത്തിയപ്പോഴേ മടക്കിക്കൊണ്ട് ബൗളര്‍മാര്‍ കന്നഡക്യാമ്പില്‍ പേടി വിതച്ചു. സുരേഷ്‌നായറും വിവേക് ഗോപനും മോശമാക്കിയില്ല. പക്ഷേ മൂന്നാംവിക്കറ്റില്‍ കര്‍ണാടകയും നിശബ്ദനായ വിജയതാരം ധ്രുവ്ശര്‍മയ്‌ക്കൊപ്പം സിസിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിക്കുടമയായ രാജീവ് ചേര്‍ന്നതോടെ ബുള്‍ഡോസേഴ്‌സ് പതിയെ താളം കണ്ടെത്തി.

നായകന്‍ രാജീവ്പിള്ളയും ഉപനായകന്‍ ബിനീഷ് കോടിയേരിയുമടങ്ങിയ ഓപ്പണിംഗ് സഖ്യം രണ്ടുവീതം ഫോറടിച്ച് തുടങ്ങിയെങ്കിലും വൈകാതെ തന്നെ പവലിയനിലേക്ക് മടങ്ങി. ബിനീഷ് 10റണ്‍സിലും രാജീവ് പിള്ള 15റണ്‍സിലും കൂടാരം കയറി. അര്‍ജുനന്‍ നന്ദകുമാറും സന്തോഷ് സ്ലീബയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊരുതിനോക്കിയെങ്കിലും വൈകിപ്പോയിരുന്നു. അര്‍ജുന്‍ 78റണ്‍സും സ്ലീബ 29റണ്‍സുമെടുത്തു.ബാറ്റിങ് പ്രതീക്ഷയായിരുന്ന അരുണ്‍ബെന്നി അഞ്ചുറണ്ണിന് റണ്ണൗട്ടായതോടെ സ്‌ട്രൈക്കേഴ്‌സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :