ലാലിന്റെ കുട്ടികള്‍ മാനം കാത്തു; കേരള സ്ട്രൈക്കേഴ്സ് സെമിയില്‍
WEBDUNIA|
PRO
PRO
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഇളംതലമുറ സിസിഎല്ലില്‍ പൊരുതി സെമിയിലെത്തി. ട്വന്‍റി 20 ക്രിക്കറ്റിന്റെ എല്ലാ ആവേശങ്ങളും നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കേരള സ്ടൈക്കേഴ്സ് വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന ഓവറില്‍ രണ്ടാം പന്തില്‍ ഗെയ്ല്‍ കുട്ടപ്പന്‍റെ കൂറ്റന്‍ സിക്സറിലൂടെ കേരള സ്ടൈക്കേഴ്സ് വിജയലക്ഷ്യം കണ്ടു.
69 റണ്‍സെടുത്ത് കേരള സ്ട്രൈക്കേഴ്സിനെ വിജയവഴിയില്‍ എത്തിച്ച മദന്‍ മോഹനാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക ബുള്‍ഡേഴ്സ് 169 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സിന് വേണ്ടി മദന്‍ മോഹനു പുറമേ രാജീവ് പിള്ളയും മികച്ച പ്രകടനം നടത്തി.
രാജീവ് പിള്ള 48 റണ്‍സ് എടുത്തു. മോഹന്‍ലാല്‍ ഇന്ന് മത്സരത്തിനിറങ്ങിയില്ല. എങ്കിലും കളിയില്‍ ആദ്യാവസാനം ആവേശം പകര്‍ന്ന് ലാല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്നു.