സാധ്യതാ പട്ടിക; വീരുവും ഭാജിയും പൂജാരയും ടീമിലില്ല

മുംബൈ| WEBDUNIA|
PRO
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സാധ്യതാ പട്ടികയില്‍ സീനിയര്‍ താരങ്ങളായ വീരേന്ദ്ര സെവാഗ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ഖാന്‍ എന്നിവര്‍ക്ക് ഇടംപിടിക്കാനായില്ല.

കാശ്മീര്‍ ഓള്‍‌റൌണ്ടര്‍ പര്‍വേശ് റസൂല്‍ തുടങ്ങിയ നിരവധി പുതു താരങ്ങള്‍ സാധ്യതാ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഏകദിന മത്സരങ്ങളില്‍ നിന്നും സെവാഗ് ഒഴിവാക്കപ്പെട്ടിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉജ്വല പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മുഖ് ചന്ദ്, ഓള്‍റൗണ്ടര്‍ പര്‍വേസ് റസൂല്‍, അമ്പാട്ടി രായിഡു, കേദാര്‍ ജാദവ് എന്നീ പുതു താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :