രഞ്ജി ട്രോഫിയില്‍ അസമിനെതിരായ മത്സരത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണ് സെഞ്ച്വറി. ഉച്ചഭക്ഷണത്തിന് കളിനിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ (117), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (8) എന്നിവരാണ് ക്രീസില്‍ . 19 റണ്‍സെടുത്ത പി യു അന്‍താഫിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടപ്പെട്ടത്.
ഇന്നലെ ഓപ്പണര്‍മാരായ വി.എ. ജഗദീഷും (16) അരങ്ങേറ്റ താരം നിഖിലേഷ് സുരേന്ദ്രനും (46) ആത്മവിശ്വാസത്തോടെയാണ് കേരളത്തിന്റെ ഇന്നിങ്‌സ് തുടങ്ങിയത്. മികച്ച ചില ഷോട്ടുകളിലൂടെ ജഗദീഷ് നന്നായി തുടങ്ങിയെങ്കിലും അരൂപ് ദാസിന്റെ പുറത്തേക്ക് പോയ പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച് വിക്കറ്റ് തുലച്ചു.
എന്നാല്‍ പിന്നീട് വന്ന സഞ്ജുവും നിഖിലേഷും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി രണ്ടാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന നിഖിലേഷിനെ ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ട് ഇടങ്കയ്യന്‍ സ്പിന്നര്‍ സയീദ് മുഹമ്മദ് അസമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നീടുവന്ന രോഹന്‍ പ്രേം ഒരു റണ്‍സെടുത്തുനിലേ്ക്ക, പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഇന്നിങ്‌സ് ലീഡ് പിടിക്കാന്‍ കേരളം പൊരുതുകയാണ്. ആതിഥേയര്‍ ഒന്നാമിന്നിങ്‌സില്‍ 323 റണ്‍സെടുത്തു.