മലയാളി താരം സഞ്ജു സാംസണിന് ദ്രാവിഡിന്റെ പ്രശംസ

ജയ്‌പുര്‍| WEBDUNIA|
PTI
PTI
ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരത്തിലെ മികച്ച പ്രകടനത്തിന് മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യയുടെ വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രശംസ. ഇന്ത്യയിലെ ഭാവി താരങ്ങളിലൊരാളാണെന്ന് സഞ്ജു തെളിയിച്ചുവെന്നാണ് ദ്രാവിഡ് പറയുന്നത്.

മുബൈക്കെതിരെ മറുപടി ബാറ്റിംഗില്‍ ആദ്യം തന്നെ തന്റെ വിക്കറ്റ് നഷ്ടമായശേഷം സഞ്ജുവും രഹാനെയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കൂടാതെ പ്രമുഖ താരങ്ങള്‍ ടീമിലില്ലാത്തതിന്റെ കുറവ് സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ പരിഹരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

കൂടുതല്‍ പേര്‍ക്ക് സഞ്ജുവിനെപ്പോലെ ചെറുപ്രായത്തില്‍ തന്നെ അവസരങ്ങള്‍ ലഭിക്കാറില്ല. ലഭിക്കുന്ന അവസരങ്ങള്‍ പലരും പ്രയോജനപ്പെടുത്താറുമില്ല. എന്നാല്‍ സഞ്ജു ക്രിക്കറ്റിന്റെ പാഠങ്ങള്‍ വളരെ വേഗം പഠിക്കുന്ന ബാറ്റ്‌സ്മാനാണെന്നാണ് ദ്രാവിഡ് വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :