സച്ചിന്‍ ഇല്ലാതെ ഒരു 'സ്വപ്ന ഇലവന്‍'; ക്രിക്കറ്റ് ലോകം ഞെട്ടി!
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
അമ്പയറിംഗ് രംഗത്തെ അതികായന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇംഗ്ലിഷ് അമ്പയര്‍ ഹാരോള്‍ഡ് ഡിക്കീ ബേഡ് തയ്യാറാക്കിയ സ്വപ്ന ഇലവനിലില്‍ നിന്ന് സച്ചിന്‍ ടെന്റുല്‍ക്കറെ ഒഴിവാക്കി. ലോക ക്രിക്കറ്റ് ബഹുമാനിക്കുന്ന സച്ചിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്.
എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ഇലവനില്‍ നിന്ന് സച്ചിനെ മാത്രമല്ല ബ്രാഡ്മാന്‍, ലാറ, പോണ്ടിംഗ് തുടങ്ങിയവരെയും ബേഡ് ഒഴിവാക്കിയിട്ടുണ്ട്.
തന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒരു ബ്രിട്ടീഷ് പത്രത്തിനു വേണ്ടിയാണ് ബേഡ് സ്വപ്ന ഇലവന്‍ പട്ടിക ഉണ്ടാക്കിയത്. പാകിസ്ഥാന്‍ ബൗളര്‍ ഇമ്രാന്‍ഖാന്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യയില്‍ നിന്ന് സുനില്‍ ഗവാസ്കറെ മാത്രമാണ് ബേസിന് ബോധിച്ചത്. ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ഗാരി സോബേഴ്സിന്‍ ആണെന്നും ബേഡ് പറയുന്നു.
ബേഡിന്റെ ഏകപക്ഷീയമായ തെരഞ്ഞെടുപ്പിനെ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും രൂക്ഷമായി വിമര്‍ശിച്ചു.