ശ്രീശാന്ത് തെറ്റ് ചെയ്തു എന്ന് കരുതുന്നുവോ? വായനക്കാര്‍ക്ക് പ്രതികരിക്കാം

മുംബൈ: | WEBDUNIA|
PRO
PRO
ശ്രീശാന്ത് മലയാളികളുടെ അഭിമാനമായിരുന്നു, വ്യാഴാഴ്ച പുലര്‍ച്ചെ വരെ. ഒത്തുകളി നടത്താന്‍ നാല്‍പ്പത് ലക്ഷത്തിലധികം കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലാകുന്നതുവരെ. ഇപ്പോള്‍ രാജ്യമാകെ ശ്രീശാന്തിനെതിരെ പ്രതിഷേധം നടക്കുന്നു.

ശ്രീശാന്ത് ഒത്തുകളിച്ചതിന് പൊലീസ് തെളിവുകള്‍ നിരത്തി വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തതോടെ അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കരിയര്‍ തന്നെ ഏതാണ്ട് അവസാനിക്കുന്ന സ്ഥിതിയാണ്. എങ്കിലും ചില സംശയങ്ങള്‍ ബാക്കിയാകുന്നു. ക്രിക്കറ്റ് ഇത്ര ആവേശമായി കൊണ്ടുനടക്കുന്ന ശ്രീശാന്തിനെപ്പോലെ ഒരു കളിക്കാരന്‍ ഇത്രയും ചെറിയ തുകയ്ക്ക് ഇതുപോലെ ഒരു കാര്യം ചെയ്യുമോ?

ഈ ചോദ്യം തന്നെയാണ് എങ്ങും ഉയരുന്നത്. ശ്രീശാന്ത് തെറ്റ് ചെയ്തുവെന്ന് കരുതുന്നുണ്ടോ? വായനക്കാര്‍ക്കും കമന്‍റുകളിലൂടെ പ്രതികരിക്കാം. ഈ വിഷയത്തില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

- എഡിറ്റര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :