ശ്രീശാന്തിനെ ബിസിസിഐയും ഒതുക്കുന്നു

മുംബെ| WEBDUNIA| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2013 (10:11 IST)
PRO
ഹര്‍ഭജന്‍ സിംഗിനെതിരെ ട്വിറ്ററിലൂടെ പരാമര്‍ശം നടത്തിയതിന് ശ്രീശാന്തിന് ബിസിസിഐയുടെ താക്കീത്. ശ്രീശാന്ത് ഇനിയും ഇത്തരം പരസ്യ പ്രസ്താവന നടത്തിയാല്‍ വിശദീകരണം തേടുമെന്നും ബിസിസിഐ അറിയിച്ചു.

ഹര്‍ഭജന്‍സിംഗ് തന്നെ മുന്‍‌കൂട്ടി തീരുമാനിച്ചപ്രകാരം കയ്യേറ്റം ചെയ്യുകയായിരുന്നെന്നും, ഹര്‍ഭജന്‍സിംഗ് പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നുമാണ് ശ്രീശാന്ത് ട്വീറ്റ് ചെയ്തത്.

ഭയം കൊണ്ടും, ടീമില്‍ സ്ഥാനം ലഭിക്കില്ലെന്നു ഭയന്നാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും സംഭവമുള്ള വീഡിയോ പുറത്തുവിടണമെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :