വിരമിക്കണമെന്ന് പറയുന്നവര്‍ അവരുടെ ജോലി നോക്കൂ: സച്ചിന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സച്ചിന്‍ ടെന്റുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് പല കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ തന്നെ മറുപടി. ഇത്തരം അഭിപ്രായങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഡിജിറ്റല്‍ പത്രമായ ഇന്യൂസ്പേപ്പ‍ര്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിക്കുന്നതിനെക്കുറിച്ച് പറയുന്നവരോട് ഒരു ഉത്തരമേ ഉള്ളൂ,​ ഞാന്‍ എന്റെ ജോലി നിര്‍വ്വഹിക്കുന്നു,​ അവര്‍ അവരരവരുടെ ജോലിയും ചെയ്യുക. തന്റെ വിരമിക്കലിനെക്കുറിച്ച് പല കോണുകളില്‍ നിന്നും വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 2005ലും സമാനമായ സഹചര്യം ഉണ്ടായതായി ഓര്‍ക്കുന്നു.

എല്ലാം പെരുപ്പിച്ച് കാട്ടുന്നത് മാധ്യമങ്ങളാണ്. തന്റെ നൂറാമത്തെ സെഞ്ച്വറിയ്ക്കായുള്ള കാത്തിരിപ്പ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കവേ സച്ചിന്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ തന്റെ ബാറ്റിംഗിനെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :