യുവരാജിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമയമായോ?- ഗാംഗുലി

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയതില്‍ അമ്പരന്ന് മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി. ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയ യുവരാജിനെ ട്വന്റി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം വന്നത്.

യുവരാജിനെ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ അമ്പരന്നിരിക്കുകയാണ്. യുവരാജ് കളിക്കാന്‍ എത്രത്തോളം പ്രാപ്തനായെന്ന് എനിക്കറിയില്ല. അദ്ദേഹം ശരീരികമായി ഫിറ്റ് ആണെന്ന് തെളിയിച്ചു കഴിഞ്ഞൂ. എന്നാല്‍, മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സമയം ആയോ എന്നതിലാണ് സംശയം. അദ്ദേഹം കളിക്കാന്‍ പ്രാപ്തനായെങ്കില്‍ അത് ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ടീമില്‍ കൂടുതല്‍ യുവരക്തത്തെ ഉള്‍പ്പെടുത്താത്തതിനെ ഗാംഗുലി വിമര്‍ശിച്ചു. വിദേശത്ത് തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റ് ടീമിനെ തന്നെ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനായി തെരഞ്ഞെടുത്തതിലും ഗാംഗുലി അതൃപ്തി പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :