ലങ്കാ വിരുദ്ധ പ്രതിഷേധം: ചെന്നൈയിലെ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
ശ്രീലങ്കന്‍ നടപടികളില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിന്റെ പേരില്‍ ചെന്നൈയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റില്ലെന്ന് ബിസിസിഐ. ശ്രീലങ്കന്‍ താരങ്ങളെ തമിഴ്നാട്ടില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന ചില തമിഴ് സംഘടനകളുടെ നിര്‍ബന്ധമാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് ഐപിഎല്‍ തുടങ്ങുന്നത്.

തമിഴ്‌നാട്ടില്‍ ശ്രീലങ്കയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ പ്രസ്താവന വന്നിരിക്കുന്നത്.

ചെന്നൈയിലെ സുരക്ഷാ കാര്യങ്ങളില്‍ ബിസിസിഐ തൃപ്തരാണ്. എന്നിരിക്കലും ചെന്നൈയിലെ സ്ഥിതിഗതികള്‍ ബിസിസിഐ നിരീക്ഷിക്കുന്നുണ്ടെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലപറഞ്ഞു.

നിലവില്‍ ഐപിഎല്‍ കളിക്കുന്ന 9 ടീമുകളില്‍ എട്ടെണ്ണത്തിലും ശ്രീലങ്കയില്‍ നിന്നുള്ള കളിക്കാര്‍ ഉണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ പത്തോളം എണ്ണം ചെന്നൈയിലാണ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :