ചെന്നൈ ടെസ്റ്റ്: ധോണിക്ക് ഇരട്ട സെഞ്ചുറി

ചെന്നൈ| WEBDUNIA|
PRO
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിവസം ഇന്ത്യ ഒന്നാമിന്നിംഗ്സ് ലീഡ് നേടി. വിരാട് കോഹ്ലി (107യുടെ സെഞ്ചുറിയും ക്യാപ്ടന്‍ ധോണിയുടെയും ഇരട്ട സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 22 ബൌണ്ടറികളും 5 സിക്സറുകള്‍ക്കുമൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ധോണി കാഴ്ചവച്ചത്.

199 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സറും പായിച്ചാണ് കോഹ്‌ലി സെ‌ഞ്ച്വറിയിലെത്തിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്പോള്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സെടുത്തിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍ (16), ധോണി(206) എന്നിവരാണ് ക്രീസില്‍. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് 380ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് 135 റണ്‍സിന്റെ ലീഡുണ്ട്.

ഇപ്പോഴത്തെ സ്കോര്‍
ഓസ്ട്രേലിയ 380/10
ഇന്ത്യ 515/8 (141.0 ഓവര്‍)

ഓസ്ട്രേലിയ ടീം: എം‌ജെ ക്ലാര്‍ക്ക്, എസ്‌ആര്‍ വാട്‌സണ്‍, പീറ്റര്‍ സിഡില്‍, ഡേവിഡ് വാര്‍ണര്‍, മൊയ്സസ് ഹെന്‍‌റിക്സ്, ഫില്‍ ഹ്യൂഗ്‌സ്, മാത്യ് വാഡെ, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, എഡ് കൊവാന്‍

ഇന്ത്യ ടീം: സെവാഗ്, ധോണി, ഹര്‍ഭജന്‍ സിംഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇഷാന്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, എം വിജയ്, ഭുവനേശ്വര്‍ കുമാര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :