രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

ദുബൈ| WEBDUNIA| Last Modified ചൊവ്വ, 7 മെയ് 2013 (14:17 IST)
PRO
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് കളിക്കാരുടെ പ്രതിനിധിയായി മുന്‍ ഇന്ത്യന്‍ സ്പിന്നറായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണനെ തെരഞ്ഞെടുത്തു.

വോട്ടെടുപ്പില്‍ ഫെഡറേഷന്‍ ഓഫ് ഇന്‍റനാഷനല്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ടിം മേയെ തോല്‍പിച്ചാണ് ടെലിവിഷന്‍ കമന്‍േററ്റര്‍ കൂടിയായ ശിവരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തെ 10 ടെസ്റ്റ് രാജ്യങ്ങളുടെ ക്യാപ്റ്റന്മാര്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ശിവരാമകൃഷ്ണനും ടിം മേയ്ക്കും വേണ്ടി ശക്തമായ പ്രചരണമാണ് വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയത്.

ഇന്ത്യന്‍ പ്രതിനിധിക്കുവേണ്ടി ബിസിസിഐ തന്നെ രംഗത്തിറങ്ങിയപ്പോള്‍ ആറ് ടെസ്റ്റ് ക്യാപ്റ്റന്മാരുടെ പിന്തുണയും ശിവരാമകൃഷ്ണനു ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :