രണ്ടുവര്‍ഷം കൂടി ദക്ഷിണാഫ്രിക്ക പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു!

അബുദാബി| WEBDUNIA|
PRO
PRO
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ രണ്ടു കളികളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി(1-0). 2011-ല്‍ ശ്രീലങ്കയോടായിരുന്നു അവരുടെ അവസാനത്തെ തോല്‍വി. കന്നി ടെസ്റ്റ് സെഞ്ച്വറിയിലൂടെ പാകിസ്ഥാന് ഭദ്രമായ സ്‌കോര്‍ സമ്മാനിച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഖുറാം മന്‍സൂര്‍ (146) ആണ് കളിയിലെ താരം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 249, 232; പാകിസ്ഥാന്‍ 442, മൂന്നിന് 3ന് 45.

കഴിഞ്ഞമാസം ഹരാരെയില്‍, ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ള സിംബാബ്‌വെയോട് ടെസ്റ്റ് തോറ്റ അതേ പാകിസ്ഥാനാണ് ലോക ഒന്നാം നമ്പറിനെ തോല്പിച്ച് അത്ഭുതം കാട്ടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഇത്തരമൊരു പ്രഹരം പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തെ മികച്ച ടെസ്റ്റ് ടീമുകളെ തോല്പിക്കുന്ന പതിവ് അബുദാബി സ്റ്റേഡിയത്തിലും പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യം ലോക ഒന്നാംനമ്പറായിരുന്ന ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ 3-0-ന് ഞെട്ടിച്ച് അവരെ ഒന്നാം സ്ഥാനത്തുനിന്നും പടിയിറക്കിയത് പാകിസ്ഥാനായിരുന്നു.

രണ്ടാംവട്ട ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയെ 232 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാന് ജയിക്കാന്‍ 40 റണ്‍സേ വേണ്ടിയിരുന്നുള്ളൂ. ഏഴു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് പോയെങ്കിലും പഴയ പടക്കുതിരകളായ യൂനിസ് ഖാനും(9 നോട്ടൗട്ട്) ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖും(28 നോട്ടൗട്ട്) കൂടുതല്‍ നഷ്ടം കൂടാതെ ടീമിനെ വിജയത്തിലെത്തിച്ചു. മന്‍സൂറിന്റെയും മിസ്ബായുടെയും സെഞ്ച്വറികളാണ് മികച്ചൊരു ടോട്ടലിലേക്ക് പാക് ടീമിനെ നയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് അടുത്ത ബുധനാഴ്ച ദുബായില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :