രഞ്ജിട്രോഫി; കേരളം പതറുന്നു

തലശ്ശേരി| WEBDUNIA|
PRO
രഞ്ജിട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്ര ബൗളിങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ കേരളം ഫോം നഷ്ടപ്പെട്ടിരുന്നു. ടോസ്‌നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം 57 ഓവറില്‍ 151 റണ്‍സിന് ഓള്‍ഔട്ടായി.

മറുപടി ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്ര ഒരുവിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇന്ത്യയിലെ മികച്ച ജൂനിയര്‍ താരങ്ങളായ സഞ്ജു വി. സാംസണും വിജയ് സോളും തിളങ്ങിയില്ല.

നിഖിലേഷ് സുരേന്ദ്രന്‍ (17), വി.എ.ജഗദീഷ് (23), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (16), വിനൂപ് മനോഹരന്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ അക്ഷയ് ദരേക്കര്‍ നേടി. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ബേബിയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :