വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന് സമരസമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എച്ച് എം എസ്, യു ടി യു സി തുടങ്ങി ഭരണ പ്രതിപക്ഷ ഭേദമന്യേ വിവിധ യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കായതിനാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, കരാര്‍ തൊഴിലാളി സമ്പ്രദായം അവസാനിപ്പിക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക. പണിമുടക്കില്‍നിന്ന് പാല്, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കി. എന്നാല്‍ മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കെ എസ് ആര് ടി സി ഉള്‍പ്പെടെയുള്ള സര്‍വീസ് വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല.
വിവിധ ഫെഡറേഷനുകള്‍, സര്‍വീസ് സംഘടനകള്‍, സംസ്ഥാനതല യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.