അമ്പട ക്യാച്ച് വീരാ!

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 2 ഏപ്രില്‍ 2014 (11:39 IST)
PTI
ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 ക്യാച്ചുകള്‍ നേടി. ട്വന്റി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിലാണ് കോഹ്‌ലി 100മത്തെ ക്യാച്ച് തന്റെ കൈക്കുള്ളില്‍ ഒതുക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 ക്യാച്ചുകള്‍ നേടുന്ന 14മത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കോഹ്‌ലി. ഇപ്പോള്‍ ആരോണ്‍ ഫിഞ്ചിന്റെയും ജോര്‍ജ് ബെയ്‌ലിയുടെയും ക്യാച്ചുകള്‍ എടുത്ത് 101 എന്ന നിലയിലാണ് വിരാട്.

ഇന്ത്യയുടെ വന്‍‌മതിലായ ദ്രാവിഡാണ് ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ താരം. അദ്ദേഹത്തിന്റെ സമ്പാദ്യം 504 മത്സരത്തില്‍ നിന്നും 334 ക്യാച്ചുകളാണ്. തൊട്ടു പുറകില്‍ അസ‌റുദ്ദിനും(261) തെണ്ടൂല്‍ക്കറുമാണ്(256).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :