മെയ്യപ്പനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നിയന്ത്രിക്കുന്നതെന്ന് മൈക്ക് ഹസ്സി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നിയന്ത്രിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറും പ്രമുഖ ക്രിക്കറ്റ് താരവുമായ മൈക്ക് ഹസ്സി.
തന്റെ പുസ്തകമായ അണ്ടര്‍നീത്ത് ദ സതേണ്‍ ക്രോസിലാണ് ഹസ്സി മെയ്യപ്പനെ കുറിച്ച് എഴുതിയിരിക്കുന്നത്. എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സിമന്റ്‌സ് ആയിരുന്നു തങ്ങളുടെ ടീം ഉടമയെന്നും ഹസ്സി പറഞ്ഞു.
ബിസിസിഐ സമിതിയില്‍ കൂടി അംഗമായിരുന്നതിനാല്‍ അദ്ദേഹം ടീമിന്റെ നിയന്ത്രണം മരുമകനായ ഗുരുനാഥിന്റെ നല്‍കി. കോച്ചായ കെപ്ലര്‍ വെസെല്‍സിനൊപ്പം ടീം മുന്നോട്ട് കൊണ്ടുപോയത് മെയ്യപ്പനാണെന്നും ഹസ്സി തന്റെ പുസ്തക എഴുതിയിരിക്കുന്നു.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് മെയ്യപ്പനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സമര്‍പ്പിച്ച വാതുവെപ്പ് കുറ്റപത്രത്തില്‍ മെയ്യപ്പന്റെ പേരുണ്ട്.