ബിജെപിക്കെതിരെ ഇലക്ഷന്‍ ക്രീസില്‍ സച്ചിനെ ഇറക്കി കോണ്‍ഗ്രസ് കളിക്കും?

ഭോപ്പാല്‍| WEBDUNIA|
PRO
മധ്യപ്രദേശ് നിയമ സഭാതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറെ ക്ഷണിയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ സച്ചിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുനു.

തന്റെ 200 ടെസ്റ്റ് മത്സരത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കല്‍ പ്രഖ്യാപിച്ച സച്ചിനെ പുതിയ ദൌത്യമേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.

ഇതിനായി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ തന്നെ സച്ചിനോട് നേരിട്ടു സംസാരിക്കാനാണ് ഒരുങ്ങുന്നത്എഐസിസി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ അധ്യക്ഷനായി ജ്യോതിരാദിത്യ സിന്ധ്യയെ നിയോഗിച്ചിരുന്നു.

സച്ചിനെ രംഗത്തിറക്കിയാല്‍ സച്ചിന്റെ ലക്ഷകണക്കിന് ആരാധകരെ കൈപിടിയിലൊതുക്കാമെന്നു കോണ്‍ഗ്രസ്സ് കരുതുന്നു. അതേസമയം ഹാട്രിക്ക് വിജയം ലക്ഷ്യം വച്ചാണ് ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുളള ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :