എമേര്‍ജിംഗ് ടീംസ് കപ്പില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും

സിംഗപ്പുര്‍| WEBDUNIA|
PRO
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിംഗ് ടീംസ് കപ്പില്‍ അഫ്ഗാനിസ്ഥാനെ നേരിടും. തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ ഏറെക്കുറെ സെമിഫൈനല്‍ ഉറപ്പിച്ചാണ് ഇന്ത്യ അഫ്ഗാനിസ്ഥാനോട് ഏറ്റുമുട്ടുന്നത്.

നേപ്പാളിനെതിരെയായിരുന്നു ഇന്ത്യയുടെ രണ്ടാം വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലോകേഷ് രാഹുല്‍ (88), ഉന്‍മുക്ത് ചന്ദ് (61), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (65) എന്നിവരുടെ പ്രകടനത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എടുത്തിരുന്നു.

മലയാളിതാരം സന്ദീപ് വാര്യര്‍ നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍, നേപ്പാള്‍ 184 റണ്‍സിന് പുറത്താകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :