ബ്രാഡ്മാന്റെ ബാറ്റിന് നാല് കോടി!

സിഡ്‌നി| WEBDUNIA| Last Modified വെള്ളി, 16 ഓഗസ്റ്റ് 2013 (08:57 IST)
PRO
PRO
ബാറ്റിംഗ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ബാറ്റിന് നാല് കോടി രൂപ. ബ്രാഡ്മാന്‍ ഉപയോഗിച്ചിരുന്ന ബാറ്റ് ലേലത്തിന് വച്ചപ്പോള്‍ കിട്ടിയത് 65,000യു എസ് ഡോളറാണ് (ഏകദേശം നാല് കോടിയോളം രൂപ). ബ്രാഡ്മാന്‍ തന്റെ കരിയറിന്റെ അവസാനകാലത്ത് ഉപയോഗിച്ചിരുന്ന ക്രിക്കറ്റ് ബാറ്റായിരുന്നു ഇത്.

1948ല്‍ ബ്രാഡ്മാന്‍ സ്വന്തം രാജ്യത്ത് അവസാനമായി കളിച്ചപ്പോള്‍ ഉപയോഗിച്ച ബാറ്റായിരുന്നു ഇത്. ആ കളിയില്‍ ഈ ബാറ്റ് ഉപയോഗിച്ച് ബ്രാഡ്മാന്‍ നേടിയത് 115 റണ്‍സാണ്. ബ്രാഡ്മാന്റെയും അദ്ദേഹത്തിന്റെ സഹകളിക്കാരായിരുന്ന ലിന്‍സേ ഹസെറ്റിന്റെയും കെയ്ത്ത് മില്ലറുടെയും ഒപ്പും ഈ ബാറ്റിലുണ്ട്.

ലെസ്‌കി ആക്ഷന്റെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനിയാണ് ബാറ്റ് ലേലത്തിനെത്തിച്ചത്. 2001ല്‍ തൊണ്ണൂറ്റി രണ്ട് വയസ്സിലാണ് ബ്രാഡ്മാന്‍ ലോകത്തോട് വിടവാങ്ങിയത്. ടെസ്റ്റ് മത്സരങ്ങളില്‍ ബ്രാഡ്മാന്റെ 99.94 ബാറ്റിങ് ശരാശരി ലോകറെക്കോര്‍ഡായി ഇന്നും നിലനില്‍ക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :