പുതിയ ഷര്‍ട്ട് തരാന്‍ ആളുണ്ടോയെന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ട്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ബ്രിറ്റ് ഇന്‍ഷുറന്‍സ് തങ്ങളുടെ കരാര്‍ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വസ്ത്രങ്ങളും മറ്റും അടങ്ങുന്ന പ്ലേയിംഗ് കിറ്റ് ലഭിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്പോണ്‍സറെ തേടുന്നു.

2014 ഏപ്രില്‍ മാസത്തിലാണ് ഇംഗ്ലണ്ട് ടീമുമായുള്ള ബ്രിറ്റിന്റെ കരാര്‍ തീരുന്നത്. 2014 മുന്‍പ് തന്നെ തങ്ങള്‍ പുതിയ സ്പോണ്‍സറെ കണ്ടെത്താമെന്ന് കരുതുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ജോണ്‍ പെരേര പറയുന്നു.18 ദശലക്ഷം ഡോളറിന്റെ കരാറായിരുന്നു ബ്രിറ്റുമായി ഉണ്ടായിരുന്നതെന്നും പെരേര പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :