പീറ്റേഴ്സണ്‍ പോയത് ഡല്‍ഹിക്ക് വിനയായി

ന്യൂഡല്‍ഹി| WEBDUNIA|
PTI
കെവിന്‍ പീറ്റേഴ്സന്‍റെ അസാന്നിധ്യം ഐ പി എല്‍ ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ പ്രകടനത്തെ ബാധിച്ചുതുടങ്ങി. പീറ്റേഴ്സന്‍റെ അഭാവം ഡല്‍ഹിയുടെ ബാറ്റിംഗ് നിരയെ ദുര്‍ബലമാക്കിയെന്നാണ് കഴിഞ്ഞ മത്സരം തെളിയിക്കുന്നത്. പീറ്റേഴ്സണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിന് ശേഷം ഒരു കളിയേ ഡല്‍ഹി കളിച്ചിട്ടുള്ളൂ. എന്നാല്‍, ആ ഒരു കളി മാത്രം മതി പീറ്റേഴ്സണ്‍ ഡല്‍ഹിക്ക് ആരായിരുന്നു എന്ന് മനസിലാകാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയില്‍ നിന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന നിലയിലേക്ക് ഡല്‍ഹി തകര്‍ന്നത് വെറും 7.2 ഓവറുകള്‍ക്കിടയിലാണ്. ഒരു നല്ല സ്കോര്‍ കണ്ടെത്താന്‍ കഴിയുമായിരുന്ന കളിയില്‍ ടീം തകര്‍ന്നടിയുകയായിരുന്നു. പീറ്റേഴ്സണ്‍ ഉണ്ടായിരുന്നു എങ്കില്‍ കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹിക്ക് ജയിക്കാമായിരുന്നു എന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിക്ക് വേണ്ടി പീറ്റേഴ്സണ്‍ എട്ട് ഇന്നിംഗ്സുകള്‍ മാത്രമാണ് കളിച്ചത്. 61 റണ്‍സ് ശരാശരിയില്‍ 305 റണ്‍സാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. 147.34 ആണ് സ്ട്രൈക്ക് റേറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :