ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 8,000 റണ്‍സിലെത്തിയ നാലാമത്തെ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കു സ്വന്തം.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ തന്റെ 243മത് മല്‍സരത്തില്‍ 214-മത് ഇന്നിങ്ങ്സിലാണ് ധോണി ഈ നേട്ടം പിന്നിട്ടത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ബ്രയാന്‍ ലാറ എന്നിവരാണ് ധോണിക്കു മുന്‍പിലുള്ളവര്‍.
ഇവര്‍ മൂന്നു പേരും ടോപ് ത്രീയില്‍ ബാറ്റു ചെയ്‌തവര്‍. അതുകൊണ്ടുതന്നെ, മധ്യനിരയിലെത്തുന്ന ധോണിയുടെ നേട്ടത്തിനു തിളക്കമേറുന്നു.