ഡെക്കാന്‍ ചാര്‍ജ്ജേഴ്സ് വില്‍പ്പനയ്ക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഐപിഎലിലെ പ്രമുഖടീമായ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനെ വില്‍ക്കാന്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ് കമ്പനി തീരുമാനിച്ചു. തിങ്കളാഴ്ച നല്‍കിയ അനുമതിയെത്തുടര്‍ന്നാണ് ഉടമകളായ ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡേഴ്‌സ് ലിമിറ്റഡ് ലേലം ചെയ്യാനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത്.

ഇപ്പോള്‍ എങ്ങനെയാണോഅതേ രൂപത്തില്‍ത്തന്നെ ഹൈദരാബാദില്‍ ടീംനിലനിര്‍ത്തണമെന്നാണ് പ്രധാനവ്യവസ്ഥ. ടെന്‍ഡര്‍ നോട്ടിസ് അനുസരിച്ച് ടീമിന്റെ പേര്മാറ്റാനുള്ള അവകാശവും ഉടമകള്‍ക്കുണ്ടാകില്ല. 2013ലെ ഐപിഎല്‍മുതല്‍ എല്ലാ ടീമിന്റെ ഉടമസ്ഥതയും പുതിയ ഉടമസ്ഥര്‍ക്കാവും. ടീമിന്റെ ബാധ്യതകളും പുതിയ ഉടമകള്‍ ഏറ്റെടുക്കണം.

ലേലത്തിനുള്ള അടിസ്ഥാന വില അഞ്ച് ലക്ഷം രൂപയാണ്. ഇത് ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പിന്റെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആയി എടുക്കണം. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ബിസിസിഐക്ക് അവകാശപ്പെട്ടതാണ്. ലേലനടപടികള്‍ സെപ്തംബര്‍ 13ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :