ഇന്ത്യാ - പാക് പരമ്പര: ബിസിസിഐക്കെതിരെ ഗവാസ്കര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യാ - പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ സുനില്‍ ഗവാസ്കര്‍ രംഗത്ത്. മുംബൈ തീവ്രവാദ ആക്രമണക്കേസിന്റെ അന്വേഷണത്തില്‍ പാകിസ്ഥാന്‍ സഹകരിക്കാത്തതിനാല്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കേണ്ടതില്ലെന്നാണ് ഗവാസ്കര്‍ പറയുന്നത്.

മുംബൈ തീവ്രവാദി ആക്രമണത്തിനു ശേഷം ഇന്ത്യ പാ‍കിസ്ഥാനുമായുള്ള പരമ്പര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തീവ്രവാദി ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പാകിസ്ഥാന്‍ സഹകരിക്കാത്തപ്പോള്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കേണ്ടതില്ലെന്നാണ് ഗവാസ്കര്‍ പറയുന്നത്.

പുതിയ സീസണില്‍ ടീം ഇന്ത്യക്ക് നിരവധി മത്സരങ്ങളുമുണ്ട്. അതിനാല്‍ പാകിസ്ഥാനുമായി പരമ്പര ആവശ്യമില്ലെന്നുമാണ് ഗവാസ്കര്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :