വെല്ലുവിളികളേറ്റെടുത്ത് പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചതം; ഡോ ബെര്‍ണാര്‍ഡ് എ ഹാരിസ്

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2013 (11:39 IST)
PRO
ഏത് മേഖലയിലായാലും വ്യത്യസ്ത കാഴ്ചപ്പാടുകളോടെ വെല്ലുവിളികളേറ്റെടുത്ത് പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും പ്രമുഖ വ്യവസായിയുമായ ഡോ ബെര്‍ണാര്‍ഡ് എ ഹാരിസ്. ടൈകോണില്‍ തന്റെ വ്യവസായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

നാസയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയവും വസേലിയസ് വെന്‍ച്വേഴ്‌സ് എന്ന സംരംഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുകയാണ് അദ്ദേഹം. വ്യത്യസ്തമായി ലോകത്തെ കാണുക, വെല്ലുവിളികള്‍ ഏറ്റെടുക്കുക, സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുക, വിജയം നിങ്ങളുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

നാസയില്‍ വൈദ്യശാസ്ത്രജ്ഞനായിരുന്ന ഹാരിസിന്റെ മേഖല മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണവും വിപണനവുമാണ്. ബഹിരാകാശയാത്രയിലെന്നതുപോലെ ഇപ്പോഴും കൈമുതലായുള്ള ആത്മവിശ്വാസവും സാഹസികതയുമാണ് വിജയത്തിന് പിന്നിലെന്നു ഡോ ഹാരിസ് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :