സാഫ് ഫുട്‌ബോള്‍ കിരീടം അഫ്ഗാനിസ്ഥാന്

കാഠ്മണ്ഡു| WEBDUNIA|
PRO
PRO
ഇന്ത്യയെ പരാജയപ്പെടുത്തി സാഫ് ഫുട്‌ബോള്‍ കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അഫ്ഗാന്‍ കിരീടം ചൂടിയത്. അഫ്ഗാനെ മസ്തഫ അസദ്‌സോയും സന്‍ദ്ജാര്‍ അഹമ്മദിയുമാണ് വിജയത്തിലെക്ക് നയിച്ചത്.

ഒന്‍പതാം മിനിറ്റില്‍ മസ്തഫ അസദ്‌സോയും അറുപത്തിരണ്ടാം മിനിറ്റില്‍ സന്‍ദ്ജാര്‍ അഹമ്മദിയുമാണ് അഫ്ഗാന് വേണ്ടി വല കുലുക്കിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്നത്.

സാഫ് ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍ ഇത് മൂന്നാം തവണയാണ് തോല്‍ക്കുന്നത്. 1995ല്‍ ശ്രീലങ്കയ്‌ക്കെതിരെയും 2008ല്‍ മാലിദ്വീപിനെതിരെയുമാണ് ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഇന്ത്യയോട് എതിരില്ലാത്ത നാല് ഗോളിനായിരുന്നു അഫ്ഗാന്‍ പരാജയപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :