ചാമ്പ്യന്‍സ് ട്രോഫി ടീമായി; യുവരാജ് സിംഗും ഗംഭീറും പുറത്ത്

മുംബൈ| WEBDUNIA|
PRO
പ്രമുഖരെ പുറത്തിരുത്തി ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗും ഗൗതം ഗംഭീറുമാണ് ടീമിലിടം നേടാതെ പോയ ഈ പ്രമുഖര്‍.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ച്വറി നേടിയ മുരളി വിജയ്, ശിഖാര്‍ ധവാന്‍, ഐപിഎല്ലില്‍മികച്ച പ്രകടനം നടത്തുന്ന വിനയ് കുമാര്‍, വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്ക്, ഇശാന്ത് ശര്‍മ്മ,പേസ്‌ ബൗളര്‍ ഉമേഷ്‌ യാദവ് എന്നിവര്‍ ടീമിലിടം പിടിച്ചു.

ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ധോണി തന്നെയാണ്‌ ഇന്ത്യയെ നയിക്കുന്നത്‌. ശിഖര്‍ ധവാനും മുരളി വിജയും ഓപ്പണര്‍മാരാവും. അശോക്‌ ദിന്‍ഡയ്‌ക്കും രഹാനയ്‌ക്കും ടീമില്‍ ഇടം നല്‍കിയിട്ടില്ല. ഐപിഎല്ലില്‍ ശോഭിക്കാനായില്ലെങ്കിലും മുരളി വിജയിന്‌ സെലക്‌ടര്‍മാര്‍ അവസരം നല്‍കിയിരിക്കുകയാണ്‌.

രവീന്ദ്ര ജഡേജയ്‌ക്കും ആര്‍ അശ്വിനുമൊപ്പം സ്‌പിന്‍ ആക്രമണത്തില്‍ പങ്കാളിയാവാന്‍ അമിത്‌ മിശ്രയ്ക്കും അവസരം ലഭിച്ചു. ഐപിഎല്ലിലെ മികച്ച പ്രകടനമാണ്‌ ഇതിനു തുണയായത്‌.

ഐപിഎല്ലില്‍ 11 കളികളില്‍ നിന്ന്‌ മൂന്ന്‌ അര്‍ധ ശതകങ്ങള്‍ ഉള്‍പ്പെടെ 320 റണ്‍ നേടിയ ഗംഭീറിനെ പുറത്താക്കിയത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ടീം: ധോണി(ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന, ദിനേഷ്‌ കാര്‍ത്തിക്‌, മുരളി വിജയ്‌, രോഹിത്‌ ശര്‍മ്മ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, ഉമേഷ്‌ യാദാവ്‌, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ്മ, അമിത്‌ മിശ്ര, വിനയ്‌ കുമാര്‍.

ജൂണ്‍ ആറ് മുതല്‍ ഇംഗ്ലണ്ടിലാണ് ആദ്യ മത്സരം. ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ പതിനൊന്നിന് വെസ്റ്റിന്‍ഡീസിനും പതിനഞ്ചിന് പാകിസ്താനുമെതിരെയാണ് ഇന്ത്യയുടെ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :