മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗൌതം ഗംഭീര്‍ ഒടുവില്‍ പകരം വീട്ടി. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യന്‍ എ ടീമിന്റെ സന്നാഹമത്സരത്തില്‍ ഗംഭീര സെഞ്ചുറിയിലാണ് ഗംഭീര്‍ സെലക്റ്റര്‍മാര്‍ക്ക് മറുപടി നല്‍കിയത്.
112 റണ്‍സെടുത്ത് ഗംഭീര്‍ പുറത്തായി. രോഹിത് ശര്‍മ്മയും അര്‍ദ്ധശതകം തികച്ചു. അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മനോജ് തിവാരി(16)യും രോഹിത് ശര്‍മ(6)യുമാണ് ക്രീസില്‍
ഗൗതം ഗംഭീര്‍ ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയിട്ട് മൂന്നു വര്‍ഷത്തോളമായി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കിയിരുന്നു. തന്നോടാരും സഹതപിക്കേണ്ടെന്നും തിരിച്ചുവരാനുള്ള അവസരമാണ് നല്‍കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഗംഭീറിനു പകരക്കാരനായി ശിഖര്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടപ്പോള്‍, എ ടീമിനെ നയിക്കാനായി ഗംഭീറിനെ നിയോഗിക്കുകയായിരുന്നു സെലക്റ്റര്‍മാര്
ഓസ്ട്രേലിയന്‍ ടീമിനെ ഷേന്‍ വാട്സണാണ് നയിക്കുന്നത്. ടെസ്റ്റില്‍ മഹേന്ദ്ര സിങ് ധോണിയുടെ പിന്‍ഗാമിയെന്നു വാഴ്ത്തപ്പെട്ടിരുന്ന ഗംഭീറിനാണ് ടീമില്‍ ഒപ്പോള്‍ സ്ഥാനം നേടാന്‍ പോലും മികവ് തെളിയിക്കേണ്ട സ്ഥിതി വന്നത്.