ഗാംഗുലി വീണ്ടും കൊല്‍ക്കത്ത നായകന്‍

PROPRO
സൌരവ് ഗാംഗുലി വീണ്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായക സ്ഥാനത്ത്. കഴിഞ്ഞ സീസണില്‍ ഗാംഗുലിക്ക് പകരം നായകനായ ബ്രെണ്ടന്‍ മക്കല്ലം ദേശീയ ടീമിനു വേണ്ടി കളിക്കേണ്ടതിനാല്‍ ഐ പി എല്ലിന്‍റെ മൂന്നാം എഡിഷനില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് ദാദ വീണ്ടും കൊല്‍ക്കത്തയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഐ പി എല്ലിന്‍റെ ആദ്യ പതിപ്പില്‍ കൊല്‍ക്കത്തയുടെ നായകനായിരുന്ന ഗാംഗുലിയെ മാറ്റിയാണ് രണ്ടാം എഡിഷനില്‍ മക്കല്ലത്തെ നായകനാക്കിയത്. എന്നാല്‍ നായകനെ മാറ്റിയിട്ടും തോറ്റ് മടുത്ത കൊല്‍ക്കത്തയുടെ നായകസ്ഥാനത്തേക്ക് ഗാംഗുലിയെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പരിശീലകന്‍ ജോണ്‍ ബുക്കാനനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഐ പി എല്‍ രണ്ടാം എഡിഷന് തൊട്ട് മുന്‍പ് ഗാംഗുലിയെ മാറ്റിയത്.

ഐ പി എല്ലിലെ ഭൂരിഭാഗം മത്സരങ്ങളിലും കൊല്‍ക്കത്ത ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജോണ്‍ ബുക്കാനനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ന്യൂസിലന്‍ഡ് നായകന്‍ ഡാ‍നിയല്‍ വെറ്റോറി, വൈസ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം, കൈ മില്‍‌സ്, ജെസി റൈഡര്‍, ജേക്കബ് ഓറം, റോസ് ടെയ്‌ലര്‍ എന്നീ ആറ് കീവീസ് താരങ്ങളാണ് ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പിനില്ലെന്ന് വ്യക്തമാക്കിയത്.

കൊല്‍ക്കത്ത| WEBDUNIA|
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പ് തുടങ്ങുന്നത്. ഇതേ സമയത്താണ് ഓസ്ട്രേലിയയുടെ ന്യൂസിലന്‍ഡ് പര്യടനം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :