ഗാംഗുലി ബംഗാള്‍ ഏകദിന ടീമില്‍

PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൌരവ് ഗാംഗുലി ബംഗാള്‍ ഏകദിന ടീമില്‍. കിഴക്കന്‍ മേഖലാ ഏകദിനങ്ങളില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ഗാംഗുലി തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 10 ന് തുടങ്ങാന്‍ തീരുമാനിച്ചിരിക്കെ ബംഗാളിനൊപ്പം കളിച്ച് തയ്യാറെടുപ്പ് നടത്തുകയാണ് ഗാംഗുലി.

ലക്ഷ്മി രതന്‍ ശുക്ലയാണ് ബംഗാള്‍ ടീമിനെ നയിക്കുന്നത്. ഐപി‌എഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണ് ഗാംഗുലി പാഡണിയുന്നത്.
കൊല്‍ക്കത്ത| PRATHAPA CHANDRAN| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (12:18 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :