പാകിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുശേഷം ക്യപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേള ജയവര്‍ധനെ. ഇന്ത്യയ്‌ക്ക് എതിരായ ഏകദിന പരമ്പര 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജയവര്‍ധനെയുടെ അപ്രതീക്ഷിത തീരുമാനം.
ലോകകപ്പിനു മുന്നോടിയായി പുതിയ നായകന് സ്വന്തം പദ്ധതികള്‍ നടപ്പാക്കാനായി ആവശ്യമായ സമയം നല്‍കാനും ശ്രീലങ്കന്‍ ടീമിന്‍റെ നന്‍മയ്ക്കും വേണ്ടിയാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് ജയവര്‍ധനെ പറഞ്ഞു.
ജയവര്‍ധനെയുടെ തീരുമാനം അംഗികരിക്കുന്നതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ദുലീപ് മെന്‍ഡിസ് അറിയിച്ചു. പുതിയ നായകനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും മെന്‍ഡിസ് പറഞ്ഞു. ബുധനാഴ്‌ച ചേര്‍ന്ന സെലക്‌ടര്‍മാരുടെ യോഗത്തിലാണ് ജയവര്‍ധനെ തീരുമാനം പ്രഖ്യാപിച്ചത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കുമാര്‍ സംഗക്കാര ആയിരിക്കും അദ്ദേഹത്തിനു പകരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയെന്ന് സൂചനയുണ്ട്. ജയവര്‍ധനെ ക്യാപ്റ്റനായി തുടരുന്നതില്‍ ചില മുതിര്‍ന്ന താരങ്ങള്‍ക്ക് അസംതൃപ്‌തി ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ജയവര്‍ധനെ രാജി തീരുമാനം പ്രഖ്യാപിച്ചത്.
കൊളംബോ|
WEBDUNIA|
Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (15:04 IST)