കേര്‍ട്സണതിരെ ഓസീസ് മാധ്യമങ്ങള്‍

മെല്‍‌ബണ്‍| WEBDUNIA|
നൂറോളം ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ള ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍ റൂഡി കേര്‍ട്സണ്‍ വിരമിക്കേണ്ട സമയമായെന്ന് ഓസ്ട്രേലിയന്‍ മാധ്യംങ്ങള്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കേര്‍ട്സ്ണ്‍ എടുത്ത ചില തീരുമാനങ്ങളാണ് ഓസീസ് മാധ്യമങ്ങളെ ചൊടിപ്പിച്ചത്.

കേര്‍ട്സണ്‍ വിരമിക്കാന്‍ സമയമായെന്ന് പ്രമുഖ ക്രിക്കറ്റ് കോളമെഴുത്തുകാരന്‍ റോബര്‍ട്ട് ക്രഡോക്ക് അഭിപ്രായപ്പെട്ടു. തന്‍റെ ബ്ലോഗിലൂടെയാണ് ഐസിസിയുടെ എലൈറ്റ് ഗ്രൂപ്പിലെ പ്രമുഖ അമ്പയറായ കേര്‍ട്സിനെതിരെ റോബര്‍ട്ട് ആഞ്ഞടിച്ചത്.

രണ്ട് വര്‍ഷം മുമ്പ് തന്നെ അദ്ദേഹം വിരമിക്കണമായിരുന്നു. രണ്ടാം ആഷസ് ടെസ്റ്റില്‍ അദ്ദേഹം എടുത്ത പലതീരുമാനങ്ങളോടും യോജിക്കാനാവില്ലെന്നും റോബര്‍ട്ട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് ഫൈനലില്‍ കേര്‍ട്സനെടുത്ത മഴനിയമവും ശരിയായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫ്ലിന്‍റോഫിന്‍റെ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ സൈമന്‍ കാറ്റിച്ച് പുറത്തായത് നോബോളിലായിരുന്നു. എന്നാല്‍ അമ്പയര്‍ക്ക് ഇത് കണ്ടെത്താനായില്ല. പിന്നീട് ഫ്ലിന്‍റോഫിന്‍റെ പന്തില്‍ ഫിലിപ്പ് ആന്‍ഡേഴ്സിനെ സ്ലിപ്പില്‍ ആന്‍ഡ്ര്യൂ സ്ട്രോസ് പിടിച്ചെന്ന അമ്പറുടെ തീരുമാനവും വിവാദത്തിനിടയാക്കി. ടി വി റീപ്ലേകളില്‍ പന്തു നിലത്തുരസിയെന്നു ശരിക്കും വ്യക്തമായിരുന്നു എന്നും റോബര്‍ട്ട് പരാതിപ്പെട്ടു.

നേരത്തെ അന്താരാഷ്ട്ര ഏകദിനത്തില്‍ ഇരുന്നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റൂഡി കേര്‍ട്സന്‍ രണ്ടാം ആഷസ് ടെസ്റ്റ് നിയന്ത്രിച്ചതോടെ ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ച്വറി തികച്ചിരുന്നു. 1992-ല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരമായിരുന്നു 60കാരനായ കേര്‍ട്സന്റെ ആദ്യ അന്താരാഷ്ട്ര മത്സരം. സമകാലിക അമ്പയര്‍മാരില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്ന അമ്പയര്‍മാരിലൊരാളാണ് കേര്‍ട്സന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :