പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിനെ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായി വീണ്ടും നിയമിച്ചു. രണ്ട് മാസം മുമ്പ് ഇതേ സ്ഥാനത്ത് നിന്നും മിയാന്‍ദാദ് രാജിവെക്കുകയായിരുന്നു. അടുത്ത മാസം ഒന്നിനാണ് മിയാന്‍ദാദ് വീണ്ടും ചുമതലയേല്‍ക്കുക.
ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഇജാസ് ബട്ടുമായി മിയാന്‍ദാദ് ചര്‍ച്ച നടത്തി. മിയാന്‍ദാദും ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായി പിസിബിയുടെ ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ വസിം ബാരി പറഞ്ഞു.
വീണ്ടും പിസിബിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി ഇനിയും ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.