സച്ചിന് ഭാരതരത്‌നം നല്‍കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സച്ചിന് ഭാരതരത്‌നം നല്‍കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നോമിനേറ്റഡ് എംപിയായ സച്ചിന് ഭാരതരത്‌ന നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദെബാശിശ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്ന ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളിലെ സച്ചിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കാനുള്ള തീരുമാനം സ്വാധീനിക്കുമെന്ന് പരാതിയില്‍ ദെബാശിശ് പരാതിയില്‍ പറയുന്നു.

സച്ചിന്റെ വിടവാങ്ങല്‍ ദിവസമായിരുന്ന ശനിയാഴ്ചയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും സിഎന്‍ആര്‍ റാവുവിനും ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനം വന്നതിന് തൊട്ട് പിന്നാലെ വിവാദങ്ങളും തലപൊക്കി. തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കും ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികളും, ധ്യാന്‍ചന്ദ് ഉള്‍പ്പെടെയുള്ള കായിക താരങ്ങളെ പരിഗണിക്കേണ്ടതായിരുന്നു എന്ന ആക്ഷേപവുമായി കായിക പ്രേമികളും രംഗത്ത് എത്തിയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :