സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഇരുന്നൂറാം ടെസ്റ്റ് വേദിക്കായി പോര്
മുംബൈ|
WEBDUNIA|
PTI
PTI
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഇരുന്നൂറ് ടെസ്റ്റ് വേദിക്കായി പോര്. ഇരുന്നൂറാം ടെസ്റ്റ് വേദി സച്ചിന്റെ ജന്മനാട്ടില്‍ വേണമെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഈഡന്‍ഗാര്‍ഡന്‍സില്‍ ആ മത്സരം നടത്തണമെന്നാണ്.
ബിസിസിഐയുടെ താത്കാലിക പ്രസിഡന്റായ ജഗ്‌മോഹന്‍ ഡാല്‍മിയയ്ക്ക് മത്സരം കൊല്‍ക്കത്തയില്‍ നടത്താനാണ് താത്പര്യം. ഡാല്‍മിയ, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ കൂടിയാണെന്നതാണ് ഇതിന്റെ കാരണം.
ഏതായാലും വേദിക്ക് വേണ്ടിയുള്ള മത്സരം കൊഴുക്കുകയാണ്. സത്യത്തില്‍ സച്ചിന്റെ ഇരുന്നൂറ് ടെസ്റ്റ് വേദിക്ക് വേണ്ടി ബഹളം കൂട്ടുന്നതിന് കാരണം സച്ചിന്‍ എന്ന ഐക്കണ്‍ നേടി തരുന്ന കോടികളുടെ ലാഭം കണ്ടാണ്.