സാനിയ- ബോബ്‌ ബ്രയാന്‍ സഖ്യം മുന്നേറുന്നു

മെല്‍ബണ്‍: | WEBDUNIA| Last Modified ചൊവ്വ, 22 ജനുവരി 2013 (15:30 IST)
PRO
PRO
ഇന്ത്യയുടെ മിര്‍സ- യു എസിന്റെ ബോബ്‌ ബ്രയാന്‍ സഖ്യം മുന്നേറുന്നു. യുഎസ്‌ ജോഡിയായ അബിഗെയ്‌ല്‍ സ്‌പിയേഴ്‌സ്‌- സ്‌കോട്ട്‌ ലിപ്‌സ്‌കി സഖ്യത്തെ കീഴടക്കി സാനിയ- ബോബ്‌ ബ്രയാന്‍ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ മിക്‌സഡ്‌ ഡബിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അബിഗെയ്‌ല്‍ സ്‌പിയേഴ്‌സ്‌- സ്‌കോട്ട്‌ ലിപ്‌സ്‌കി സഖ്യത്തെ 4-6, 6-1, 10-4 എന്ന സ്‌കോറിനാണു സാനിയ-ബോബ്‌ ജോഡി കീഴടക്കിയത്‌.

57 മിനിട്ടു കൊണ്ടാണ്‌ സാനിയ സഖ്യം മുന്നേറിയത്‌. ക്വാര്‍ട്ടറില്‍ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ലൂസി ഹൃദെക- ഫ്രാന്റിസെക്‌ സെര്‍മാക്‌ ജോഡിയെയാണു സാനിയ സഖ്യം എതിരിടുന്നത്‌. രോഹന്‍ ബൊപ്പണ്ണ- െചെനീസ്‌ തായ്‌പെയുടെ സു വീ ഹീഷ്‌ സഖ്യവും മുന്നേറി. സ്ലോവാകിന്റെ ഡാനിയേല ഹന്റുകോവ- ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനി സഖ്യത്തെ 6-1, 7-5 എന്ന സ്‌കോറിനാണു ബൊപ്പണ്ണ സഖ്യം കീഴടക്കിയത്‌.

അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ മഹേഷ്‌ ഭൂപതി- കാനഡയുടെ ഡാനിയേല്‍ നെസ്‌റ്റര്‍ സഖ്യം ഇറ്റലിയുടെ സിമോണ്‍ ബോലെലി- ഫാബിയോ ഫോഗ്‌നിനി സഖ്യത്തോട്‌ 3-6, 6-4, 3-6 എന്ന സ്‌കോറിനാണു തോറ്റതോടെയാണ്‌ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചത്‌.

നിലവിലെ ചാമ്പ്യന്‍മാരായ ലിയാന്‍ഡര്‍ പെയ്‌സ്‌- റാദേക്‌ സ്‌റ്റെഫാനക്‌ സഖ്യം ഒന്നാംറൗണ്ടില്‍ പുറത്തായിരുന്നു. രോഹന്‍ ബൊപ്പണ്ണ- രാജീവ്‌ റാം സഖ്യത്തിനും ഒന്നാംറൗണ്ട്‌ കടക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :