ലങ്കയ്ക്കെതിരെ ഓസീസ് ഷോണ്‍ മാര്‍ഷിനെ ഇറക്കുന്നു!

മെല്‍‌ബണ്‍| WEBDUNIA|
PRO
ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 മത്സരങ്ങള്‍ക്കായി ഇടം‌കൈയന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷിനെ തിരികെ വിളിച്ചു. ഡേവിഡ് ഹസിയുടെ ഒഴിവിലേക്കാണ് ഇത്. ജോര്‍ജ്ജ് ബെയ്‌ലി ക്യാപ്ടന്‍ സ്ഥാനത്ത് തുടരും.

രണ്ട് ട്വന്‍റി20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ കളിക്കുക. 26ന് സിഡ്നിയിലാണ് ആദ്യ മത്സരം. മെല്‍ബണില്‍ 28ന് അവസാന കളി നടക്കും.

ബിഗ് ബാഷ് പരമ്പരയില്‍ 412 റണ്‍സ് നേടി ടോപ് സ്കോററായതാണ് ഷോണ്‍ മാര്‍ഷിന്‍റെ മടങ്ങിവരവിന് കാരണമായത്.

കഴിഞ്ഞ ട്വന്‍റി20 ലോകകപ്പില്‍ ടീമില്‍ ഇല്ലാതിരുന്ന ആറു കളിക്കാരെയാണ് ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :