ഫോട്ടോ ഏജന്‍സികളെ വിലക്കിയതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്ക്കാന് ന്യൂസ് ഏജന്‍സികള്‍ തീരുമാനിച്ചു. വാര്‍ത്താ ഏജന്‍സികളില്‍ മുന്നില്‍ നില്ക്കുന്ന തോംസണ്‍ റോയിട്ടേഴ്സ്, എഎഫ്പി, എപി എന്നീ ഏജന്‍സികള്‍ ഐപിഎല്‍ ബഹിഷ്കരിക്കും.
ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിനായി ലേഖകരെയോ ഫോട്ടോഗ്രാഫര്മാരെയോ അയക്കില്ലന്ന തീരുമാനത്തിലാണ് വാര്‍ത്താ ഏജന്‍സികള്‍. എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയെന്നും വാര്‍ത്താ ഏജന്‍സികള്‍ ആരോപിച്ചു. ഗെറ്റി ഇമേജ്സ്, ആക്ഷന്‍ ഇമേജ്സ് എന്നീ ഫോട്ടോ ഏജന്‍സികള്‍ക്കാണ് ചിത്രങ്ങള്‍ മറ്റു മാധ്യമങ്ങള്‍ക്ക് കൈമാറിയത്. തുടര്‍ന്ന് ഇന്ത്യയിലേതടക്കം മാധ്യമങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങളുടെ ചിത്രങ്ങള്‍ കിട്ടാതായി.