ഐപിഎല്‍: ഉത്തേജക പരിശോധന ഡോ ചന്ദ്രന്‍ നയിക്കും

ദുബായി| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (14:20 IST)
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ഏഴാം എഡിഷന്റെ ഉത്തേജക മരുന്നു നിയന്ത്രണ ഓ‍ഫിസറായി ഡോ പിഎസ്‌എം ചന്ദ്രനെ നിയമിച്ചു. ഇദ്ദേഹം സ്പോര്‍ട്സ്‌ മെഡിസിന്‍ വിദഗ്ധനാണ്. തുടര്‍ന്ന് ഏഴാം എഡിഷന്‍ ഐപിഎല്‍ മല്‍സരങ്ങക്ക് ഉത്തേജക മരുന്നു പരിശോധന ഡോ ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തും.

സ്പോര്‍ട്സ്‌ അതോറിറ്റി ഓ‍ഫ്‌ ഇന്ത്യയുടെ കണ്‍സല്‍റ്റന്റ്‌ ആണ് ഇദ്ദേഹം. ദേശീയ ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സിയുടെ അച്ചടക്ക സമിതി അംഗമാണ് ഡോ പിഎസ്‌എം ചന്ദ്രന്‍‌. ദുബായ്‌, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളിലും പരിശോധന നടത്തും.

ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും സ്വീഡന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ഡോപ്പിങ്‌ ടെസ്റ്റ്സ്‌ ആന്‍ഡ്‌ മാനേജ്മെന്റും ചേര്‍ന്നാണു ചന്ദ്രനെ നിയോഗിച്ചത്‌. സ്വീഡന്‍ ഏജന്‍സി ആദ്യമായാണ്‌ ഉത്തേജക മരുന്നു നിയന്ത്രണ ഓ‍ഫിസറായി ഒരു ഇന്ത്യന്‍ ഡോക്ടറെ നിയമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :