ടീം ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു

മുംബൈ| WEBDUNIA|
47 ദിവസത്തെ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു. ഇന്ന് രാവിലെയാണ് ധോണിയുടെ നേതൃത്വത്തില്‍ ടീം മുംബൈയില്‍ നിന്ന് തിരിച്ചത്. ഏകദിന ട്വന്‍റി-20 ടീമംഗങ്ങളാണ് യാത്ര തിരിച്ചത്. ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്നവര്‍ പിന്നീട് മാത്രമേ യാത്ര തിരിക്കൂ.

രണ്ട് ട്വന്‍റി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്. ടീം നാളെ ന്യൂസിലാന്‍ഡില്‍ എത്തും. ബുധനാഴ്ച ക്രൈസ്റ്റ് നഗറില്‍ നടക്കുന്ന ട്വന്‍റി-20 മത്സരത്തോടെയാണ് പരമ്പര തുടങ്ങുക. വെള്ളിയാഴ്ച രണ്ടാം ട്വന്‍റി-20 നടക്കും.

അടുത്ത മാസം മൂന്നിനാണ് ഏകദിന മത്സരങ്ങള്‍ക്ക് തുടക്കമാകുക. 14ന് ഏദന്‍ പാര്‍ക്കില്‍ നടക്കുന്ന അവസാന മത്സരത്തോടെ ഏകദിന പരമ്പര അവസാനിക്കും.

18ന് ഹാമില്‍ട്ടണിലെ സെഡോണ്‍ പാര്‍ക്കില്‍ ആദ്യ ടെസ്റ്റ് നടക്കും. ഏപ്രില്‍ ഏഴിന് മൂന്നാം ടെസ്റ്റ് തീരുന്നതോടെ പരമ്പരയിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാകും

തീയതി
മത്സരം
വേദി
ഫെബ്രു. 25
ട്വന്‍റി-20
എ‌എം‌ഐ സ്റ്റേഡിയം, ക്രൈസ്റ്റ് ചര്‍ച്ച്
ഫെബ്രു. 27
ട്വന്‍റി-20
വെസ്റ്റ്പാക് സ്റ്റേഡിയം, വെല്ലിംഗ്ടണ്‍
മാര്‍ച്ച് 3
ഏകദിനം
മക്‌ലീന്‍ പാര്‍ക്, നാപീര്‍
മാര്‍ച്ച് 6
ഏകദിനം
വെസ്റ്റ്പാക് സ്റ്റേഡിയം, വെല്ലിംഗ്ടണ്‍
മാര്‍ച്ച് 8
ഏകദിനം
എ‌എം‌ഐ സ്റ്റേഡിയം, ക്രൈസ്റ്റ് ചര്‍ച്ച്
മാര്‍ച്ച് 11
ഏകദിനം
സെഡോണ്‍ പാര്‍ക്ക് ഹാമില്‍ട്ടണ്‍
മാര്‍ച്ച് 14
ഏകദിനം
ഏദന്‍ പാര്‍ക്ക് ഓക്‍ലാന്‍ഡ്
മാര്‍ച്ച് 18-22
ടെസ്റ്റ്
സെഡോണ്‍ പാര്‍ക്ക് ഹാമില്‍ട്ടണ്‍
മാര്‍ച്ച് -26-30
ടെസ്റ്റ്
മക്‌ലീന്‍ പാര്‍ക്, നാപീര്‍
ഏപ്രില്‍ 3-7
ടെസ്റ്റ്
ബേസിന്‍ റിസര്‍വ്വ്, വെല്ലിംഗ്ടണ്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :