എക്സിപീരിയന്‍സിനേക്കാള്‍ പ്രധാനം ഫിറ്റ്നസ്

കറാച്ചി| WEBDUNIA| Last Modified വെള്ളി, 26 ഏപ്രില്‍ 2013 (15:42 IST)
PRO
‘നിരവധി മത്സരങ്ങള്‍ കളിച്ചുള്ള അനുഭപരിഞ്ജാനം ഉണ്ടായിട്ട് കാര്യമില്ല. പരുക്കേറ്റ് പുറത്തിരിക്കുന്നവരെ ടീമിലെടുത്തിട്ട് പ്രയോജനമില്ല.‘ ഈ വാക്ക് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് നാം ടീം ഇന്ത്യ സെലക്ടര്‍മാരില്‍ നിന്നാണ്.

എന്നാ‍ല്‍ ഈ വളരെ സ്വാഗതാര്‍ഹമായ തീരുമാനമെടുത്തിരിക്കുന്നത് പക്ഷേ പാക് ക്രിക്കറ്റ് ബോര്‍ഡാണ്.

ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹകാണ് ഈ തീരുമാനം മുന്നോട്ട് വച്ചത്. സൌത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് താരങ്ങളുടെ പരുക്ക് ടീമിനു തന്നെ തലവേദനയായത്.

നിലവിലെ പ്രകടനത്തോടൊപ്പം റ്റീമിലേക്കുള്ള സെലക്ഷന് ഫിറ്റ്നസും ഒരു ഘടകമാകും പരിചയസമ്പന്നരാണെങ്കിലും ടീമിലെത്തണമെങ്കില്‍ കഴിവു തെളിയിക്കണമെന്ന് സാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :