എം‌എല്‍‌എ ഇന്നിംഗ്സിനായി കാംബ്ലി

മുംബൈ| WEBDUNIA|
PRO
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി വിഖ്‌റോലി മണ്ഡലത്തില്‍ നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിക്കും. മൂന്നാം മുന്നണി ടിക്കറ്റിലാണ് കാംബ്ലി രാഷ്ട്രീയ ഇന്നിംഗ്സ് തുറക്കാന്‍ ഒരുങ്ങുന്നത്. ഇന്നാണ് കാംബ്ലി നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.

കഴിഞ്ഞ ദിവസം ശിവാജി പാര്‍ക്കില്‍ അമ്പതിനായിരത്തോളം പേരെ സാക്ഷി നിര്‍ത്തി താന്‍ മത്സരിക്കാന്‍ പോകുന്ന വിവരം കാംബ്ലി പ്രഖ്യാപിച്ചിരുന്നു. സഞ്ജയ് ദത്ത് ഉള്‍പ്പെടെ താരപരിവേഷം നിറഞ്ഞ സദസിലായിരുന്നു കാംബ്ലിയുടെ പ്രഖ്യാപനം.

മുഹമ്മദ് അസറുദ്ദീന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തുന്ന ജനപ്രിയ ക്രിക്കറ്റ് താരമാണ് കാംബ്ലി. ലോക് ഭാരതി പാര്‍ട്ടിയില്‍ കാംബ്ലി നേരത്തെ തന്നെ അംഗമായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും മുപ്പത്തിയേഴുകാരനായ കാംബ്ലി ഇറങ്ങിയിട്ടുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉറ്റ സുഹൃത്താണ് കാം‌ബ്ലി. അടുത്തിടെ ഒരു റിയാല്‍റ്റി ഷോയില്‍ സച്ചിനെതിരെ പരാ‍മര്‍ശം നടത്തിയ പേരില്‍ കാംബ്ലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :