തെഹ്രീകെ ഇന്‍സാഫ് പാര്‍ടി നേതാവും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് ഭീകരരുടെ വധഭീഷണി. പാകിസ്ഥാനിലെ പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനത്തെ പിന്തുണച്ചതിന്റെ പേരിലാണ് ഭീഷണി.
നവാസ് ഷെറീഫ് സര്‍ക്കാരിനെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും വാക്സിനേഷന്‍ തുടര്‍ന്നാല്‍ ഇമ്രാനുനേരെയും തോക്ക് ചൂണ്ടുമെന്നും അന്‍സാര്‍ ഉല്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കി. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണത്തിലേര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്കുനേരെ മുമ്പ് പലവട്ടം ആക്രമണം നടത്തിയ സംഘടനയാണിത്.
നിരവധി പേര്‍ ഈവര്‍ഷം ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുസ്ലിങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യതന്ത്രമാണ് വാക്സിനേഷന്‍ എന്നാണ് ഭീകര സംഘടനകളുടെ വാദം. പോളിയോവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരായ ഭീകരാക്രമണങ്ങളെ ഇമ്രാന്‍ ഖാന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.
താന്‍ നേരിട്ട് പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.