ഇമ്രാന്‍ ഖാനെ വിമാനത്തില്‍ നിന്ന്‌ വിളിച്ചിറക്കി ചോദ്യം ചെയ്‌തു

ടൊറോന്റോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരവും പാകിസ്‌താന്‍ തെഹ്‌റീക്‌-ഇ-ഇന്‍സാഫ്‌ പാര്‍ട്ടി സ്‌ഥാപക നേതാവുമായ ഇമ്രാന്‍ ഖാനെ വിമാനത്തില്‍ നിന്ന്‌ വിളിച്ചിറക്കി യു എസില്‍ ചോദ്യം ചെയ്‌തു.

ടൊറോന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ ന്യുയോര്‍ക്കിലേക്ക്‌ പോകുന്നതിനായി അമേരിക്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ കയറിയ ഇമ്രാനെയാണ്‌ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തത്‌. പാകിസ്‌താനില്‍ യു എസ്‌ സേന നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ വിമര്‍ശിച്ച ഇമ്രാന്‍ ഖാന്റെ നടപടിയാണ്‌ ചോദ്യം ചെയ്യലിന്‌ കാരണമെന്ന് കരുതുന്നു‌.

ലോങ്‌ ഐലന്റ്‌ സിറ്റിയില്‍ ഫണ്ട്‌റൈസിംഗ്‌ ഡിന്നറില്‍ പങ്കെടുക്കാന്‍ പുറപ്പെടുവേയാണ്‌ സംഭവം. ചോദ്യം ചെയ്യലിനു ശേഷം ഖാന്‍ മറ്റൊരു വിമാനത്തില്‍ ലോങ്‌ ഐലന്റ്‌ സിറ്റിയിലേക്ക്‌ യാത്രതിരിച്ചതായി ടൊറോന്റോ സണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇമ്രാന്‍ ഖാന്‌ വിസ അനുവദിച്ച നടപടി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട ദ അമേരിക്കന്‍ ഇസ്ലാമിക്‌ ലീഡര്‍ഷിപ്‌ കൊളീഷന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‌ കത്ത്‌ നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :