വിശാഖപട്ടണം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അര്‍ബുദത്തോടു പടവെട്ടി യുവരാജ് സിംഗും മോശം ഫോമിനോടു പടവെട്ടി ഹര്‍ഭജന്‍ സിംഗും തിരിച്ചു വരുന്നു. ന്യൂസിലാന്‍ഡിനെതിരെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന ട്വന്റി 20 മത്സരത്തിലൂടെ യുവി തിരിച്ചു വരുമെന്നാണ് സൂചന.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച താരവും പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായ ശേഷമാണ് യുവി ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വ അര്‍ബുദത്തിന്റെ പിടിയിലാകുന്നത്. ഇതിനെത്തുടര്‍ന്ന് വളരെക്കാലം ചികിത്സയിലായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിവരുന്ന മറ്റൊരു താരം ഇന്ത്യന്‍ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ്. നല്ല ഫോമിലല്ലാത്തതിനെ തുടര്‍ന്ന് ഭാജി ഒരു വര്‍ഷമായി പുറത്തായിരുന്നു. യുവരാജ് കളിക്കുമെന്ന് ഉറപ്പായതിനെത്തുടര്‍ന്ന് 10,000 ടിക്കറ്റാണ് നിലവില്‍ വിറ്റുപോയിരിക്കുന്നത്.